30 May Saturday

പച്ചക്കറി കർഷകർക്കായി വിപണന സംഭരണകേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


വിഷുവിപണി മുന്നിൽക്കണ്ട്‌ ഉൽപ്പാദിപ്പിച്ച അധിക പച്ചക്കറി പാഴാകാതിരിക്കാൻ കർഷക വിപണന സംഭരണം ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സമൂഹ അടുക്കളകൾ മത്സരബുദ്ധിയോടെ ആരംഭിക്കേണ്ടതല്ല. തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ ഇവയുടെ ചുമതല. എല്ലാവരും അവരുമായി സഹകരിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

■ മൊബൈൽ ഷോപ്പുകൾ ഞായറാഴ്‌ച തുറക്കും. വർക്‌ഷോപ്പുകൾ ആഴ്‌ചയിൽ രണ്ടു ദിവസം തുറക്കും. ഈ ദിവസം സ്‌പെയർ പാർട്‌സ്‌ വിൽക്കുന്ന കടയും തുറക്കും.
■ മരുന്ന്‌ ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ്‌ പൊലീസ്‌, ഫയർഫോഴ്‌സ്‌ എന്നിവയുമായി ചേർന്ന്‌ നടപടി സ്വീകരിക്കും.
■ ഫാൻ, എസി എന്നിവ വിൽക്കുന്ന കട  ആഴ്‌ചയിൽ ഒരു ദിവസം തുറക്കുന്ന കാര്യം പരിഗണനയിൽ.
■ രജിസ്‌ട്രേഡ്‌ ഇലക്ട്രീഷ്യൻമാർക്ക്‌ വീടുകളിൽ ജോലിക്ക്‌ പോകാം.
■ ഫ്‌ളാറ്റുകളിൽ നിലവിലെ കേന്ദ്രീകൃത സംവിധാനത്തിന്‌ തകരാർ സംഭവിച്ചാൽ നന്നാക്കാൻ തൊഴിലാളികൾക്ക്‌ പോകാം.


പ്രധാന വാർത്തകൾ
 Top