തൃശൂർ
അന്താരാഷ്ട്ര നാടകോൽസവത്തിന്റെ ഭാഗമായി കിലയും കുടുംബശ്രീ മിഷനും സഹകരിച്ച് നടത്തുന്ന സ്‌ത്രീ നാടകശിൽപ്പശാല തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 53 പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. 30 പേർ കുടുംബശ്രീയുടെ രംഗശ്രീ അംഗങ്ങളും ഏഴൂപേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. അട്ടപ്പാടിയിൽ നിന്നുള്ള രണ്ട് ഗോത്രവർഗ കലാകാരികളുമുണ്ട്. ബുധനാഴ്‌ച രാവിലെ എം കെ റെയ്‌നയുടെ ക്ലാസോടെ ശിൽപ്പശാല ആരംഭിച്ചു.
ഔപചാരിക ഉദ്‌ഘാടനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ പുഷ്‌പവതി അധ്യക്ഷയായി. വി സിന്ധു, ഡോ. കെ രാജേഷ്, ജലീൽ ടി കുന്നത്ത്, ഐശ്വര്യ രാധാലക്ഷ്‌മി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..