21 February Thursday

അഭിമന്യുവിന്റെ വീട‌് പണിപൂർത്തിയായി; താക്കോൽ 14ന്‌ മുഖ്യമന്ത്രി കൈമാറും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 8, 2019

മൂന്നാർ > രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീട‌് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ  കുടുംബത്തിന‌് കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നൽകും.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളേജിൽ എസ്ഡിപിഐ-–- ക്യാമ്പസ്‌ ഫ്രണ്ടുകാർ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ എം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബഹുജനങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് കൊട്ടാക്കാമ്പൂരിൽ വാങ്ങിയ പത്തര സെന്റിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിർമിച്ചിരിക്കുന്നത്.

മന്ത്രി എം എം മണി, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവർ പങ്കെടുക്കും.
 


പ്രധാന വാർത്തകൾ
 Top