19 November Tuesday

രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാൻ ശ്രമം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


പൊന്നാനി
രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികൾ വൈവിധ്യത്തെ  ഇല്ലാതാക്കുകയാണെന്ന്‌   ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്‌. ഇതിനായി സാംസ്‌കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്‌. പൊന്നാനിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  നുണകൾ സാഹിത്യ കൃതികളിലൂടെയും സംഗീതത്തിലൂടെയും സിനിമകളിലൂടെയും പ്രചരിക്കപ്പെടുന്നു. യാഥാർഥ്യങ്ങളെ ചരിത്രത്തിൽനിന്ന്‌ അടർത്തിമാറ്റി, തങ്ങളുടെ താൽപര്യങ്ങളെ സൃഷ്ടിക്കുന്നു.

ആഴത്തിലുള്ള സാംസ്‌കാരിക ഇടപെടലാണ്‌ കാലത്തിന്റെ  ആവശ്യം. ഭരണഘടന ഭേദഗതിചെയ്‌താണ്‌ രാജ്യത്ത്‌ യുഎപിഎ നടപ്പിലാക്കിയത്‌. പാർലമെന്റിൽ യുഎപിഎ ബില്ലിനെതിരെ എക്കാലത്തും നിലപാട്‌ എടുത്തത്‌ ഇടതുപക്ഷമാണ്‌. എന്നാൽ, നിലവിലുള്ള നിയമത്തിനുള്ളിൽനിന്ന്‌ നിലപാട്‌ എടുക്കാനേ  സംസ്ഥാന സർക്കാറുകൾക്ക്‌ കഴിയൂ.

സൃഷ്ടികളിൽ പുരോഗമന ആശയവും കാലത്തിന്റെ രാഷ്ട്രീയവും പ്രതിഫലിപ്പിക്കാൻ കലാകാരന്മാർക്ക്‌ കഴിയണമെന്നും പി രാജീവ്‌ പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top