21 November Thursday

പാചകത്തൊഴിലാളിസ്‌ത്രീയെ കൊന്ന്‌ കാട്ടില്‍ തള്ളി ; സഹപ്രവർത്തകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

തലശേരി
പാചകത്തൊഴിലാളിയായ അറുപത്തിയഞ്ചുകാരിയെ സഹപ്രവർത്തകൻ കമ്പിപ്പാരകൊണ്ട് തലക്കടിച്ചുകൊന്ന്‌ കുറ്റിക്കാട്ടിൽ തള്ളി. തലശേരി മെയിൻ റോഡ് മട്ടാമ്പ്രം ചക്കരക്കാരൻ തെരുവിലെ മാക്കോച്ചാൻ വീട്ടിൽ പരേതനായ തിലകന്റെ ഭാര്യ നിർമലയാണ് കൊല്ലപ്പെട്ടത്‌. ഏഴു പവന്റെ ആഭരണങ്ങൾ കവർന്നശേഷമായിരുന്നു കൊലപാതകം. നിർമലയുടെകൂടെ ജോലിചെയ്യുന്ന വടകരയിലെ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുമൊയ്തീ (58)നെ തലശേരി പൊലീസ്‌ അറസ്‌റ്റു ചെയ്‌തു.

മൃതദേഹം അഴിയൂർ കോറോത്ത് റോഡ്‌ മൂന്നാം ഗേറ്റിലെ കുഞ്ഞഹമ്മദിന്റെ വാടക വീടിനുപിറകിലെ  കുറ്റിക്കാട്ടിൽ  പൊലീസ്  കണ്ടെത്തി. കവർന്ന സ്വർണാഭരണങ്ങൾ മാഹിയിലെ ജ്വല്ലറിയിൽ വിറ്റതായി കുഞ്ഞഹമ്മദ്‌ പൊലീസിനോട്‌ പറഞ്ഞു. നിർമലയും  കുഞ്ഞഹമ്മദും വർഷങ്ങളായി ഒരുമിച്ച്‌ പാചകജോലി ചെയ്യുന്നവരാണ്‌. ബിരിയാണി വയ്‌ക്കുന്ന ജോലിക്കായി ഞായറാഴ്ച വൈകിട്ട്‌ വീട്ടിൽനിന്ന് പോയതാണ്‌ നിർമല. ഇവരെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ആഭരണങ്ങൾ കവർന്ന്‌ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.    നിഷ, പരേതയായ നിവേദ എന്നിവരാണ് നിർമലയുടെ മക്കൾ. മരുമകൻ: നിഷീദ്‌.


പ്രധാന വാർത്തകൾ
 Top