06 December Tuesday

മറക്കില്ല, ഈ സെൽഫി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ദിയ (സൺഗ്ലാസ്‌ വച്ചയാൾ) വീട്ടിലേക്കയച്ച സെൽഫി


കൊച്ചി
കൂട്ടുകാർക്കൊപ്പമുള്ള മകളുടെ കളിചിരികളുടെ സെൽഫി കണ്ടാണ്‌  മുളന്തുരുത്തി തുരുത്തിക്കരയിലെ രാജേഷും -സിജിയും ഉറങ്ങാൻ കിടന്നത്‌. വിനോദയാത്രയ്‌ക്ക്‌ പോയ ബസിലെ സന്തോഷനിമിഷങ്ങൾ ദിയ രാജേഷ്‌ ബുധൻ രാത്രി 11നാണ്‌ അച്ഛനും അമ്മയ്‌ക്കും വാട്‌സാപ്പിൽ അയച്ചുകൊടുത്തത്‌. എന്നാൽ, രാത്രി 11.30നുണ്ടായ അപകടം രാജേഷിനും -സിജിക്കും നൽകിയത്‌ വേദനയുടെ സെൽഫി.

ഇവരുടെ ഏകമകളാണ് മരിച്ച പത്താംക്ലാസുകാരി ദിയ. രാത്രി 11ന്‌ സന്തോഷത്തോടെ സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്. ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിതുമ്പുകയാണ് നാട്ടുകാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top