20 November Wednesday

ജനദ്രോഹ ബജറ്റിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


കൊച്ചി
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.  എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ബജറ്റിലെ പല നിർദേശങ്ങളും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തെയാണെന്ന്‌ തോമസ്‌ചാണ്ടി പറഞ്ഞു. നികുതിനിർദേശങ്ങൾ വൻ വിലക്കയറ്റത്തിന് ഇടയാക്കും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പല സുപ്രധാന വിഷയങ്ങളിലും കേന്ദ്രസർക്കാർ നിഷേധാത്മക സമീപനമാണ്‌ സ്വീകരിക്കുകയാണ്. ഇത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എ കെ ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, ജനതദാൾ എസ് നേതാവ്  ജോസ് തെറ്റയിൽ, കോൺഗ്രസ്‌ എസ് സംസ്ഥാന സെക്രട്ടറി ഇ കെ മുരളീധരൻ, സിപിഐ എംഎൽ (റെഡ് ഫ്‌ളാഗ്) നേതാവ് ചാൾസ് ജോർജ്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ എ മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു.

തിമിർത്തുപെയ്യുന്ന മഴയെ അവ​ഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ എൽഡിഎഫ് പ്രതിഷേധം ആർത്തിരമ്പിയത്. മേനക ജങ്ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിന് സിപിഐ എം നേതാക്കളായ അഡ്വ. എൻ സി മോഹനൻ, എം പി പത്രോസ്, കെ ജെ ജേക്കബ്, പി എൻ സീനുലാൽ, അഡ്വ. എം അനിൽകുമാർ, സിപിഐ  നേതാക്കളായ അഡ്വ. കെ എൻ സുഗുതൻ, എം പി നിക്‌സൺ, ജനതദാൾ എസ്‌  ജില്ലാ പ്രസിഡന്റ് സാബു ജോർജ്‌, ബെന്നി മൂഞ്ഞേലി, മനോജ് പെരുമ്പള്ളി, കുമ്പളം രവി, ജോസ് പുത്തൻവീട്ടിൽ, എൻസിപി നേതാക്കളായ എം എം അശോകൻ, പി ജെ കുഞ്ഞുമോൻ, സി പി അബ്ദുൾ അസീസ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പൗലോസ് മുടക്കുംതല, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ് അനിൽ ജോസ്, ഐഎൻഎൽ ജില്ലാ സെക്രട്ടറി കെ എം എ ജലീൽ, എൽജെഡി ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ കോലഞ്ചേരി, ജില്ലാ സെക്രട്ടറി എ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
 


പ്രധാന വാർത്തകൾ
 Top