24 August Saturday

സി എഫ‌് തോമ‌സ‌ിനെ ചെയർമാനാക്കി പി ജെ ജോസഫ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019



സി എഫ് തോമസ് കേരള കോൺഗ്രസ് എം ചെയർമാനാകുമെന്ന് പി ജെ ജോസഫ്. കോടതിയിലെ കേസ് തീർപ്പായ ശേഷം പ്രഖ്യാപനം നടത്തുമെന്ന‌് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ജോസഫ‌്  മാധ്യമങ്ങളോട് പറഞ്ഞു.

ജനറൽബോഡി യോഗം വിളിക്കാൻ പാർടി ചെയർമാന്റെ അഭാവത്തിൽ വർക്കിങ‌് ചെയർമാനായ തനിക്കാണ് അധികാരമുള്ളത്. അനധികൃതമായി യോഗം ചേർന്ന് സ്വയം ചെയർമാനെന്ന് പ്രഖ്യാപിച്ചവർ തെറ്റുതിരുത്തി തിരികെയെത്തിയാൽ ഒരുമിച്ചുപോകും. ആ യോഗത്തിൽ പങ്കെടുത്തവരെ ഉന്നതാധികാര സമിതിയിലടക്കം പങ്കെടുപ്പിക്കേണ്ടതില്ല. ജോസ് കെ മാണിയോടൊപ്പം പോയവരിൽ പലരും തിരികെ വന്നു. പാലായിൽ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാൽ പിന്തുണ നൽകും. മോഡി സർക്കാരിന്റെ ആദ്യ ബജറ്റ് കർഷകരെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജോസ് കെ മാണി വിഭാഗവും സംസ്ഥാന സമിതി യോഗം ചേർന്ന‌് ജോസ് കെ മാണിയെ പാർടി ചെയർമാനായി തെരഞ്ഞെടുത്തെങ്കിലും ഇതിനെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് ജോസഫിന്റെ നേതൃത്വത്തിൽ ശനിയാഴ‌്ച ഉന്നതാധികാര സമിതി യോഗം ചേർന്നത‌്.കോൺഗ്രസ് എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ലോട്ടറി ഓഫീസ് ധർണയിലും പി ജെ ജോസഫ് പങ്കെടുത്തു. ജോസഫിനാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പിന്തുണ. ജോസ് കെ മാണി  ഇവിടെ പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top