07 August Friday

കർഷകസംഘം സമ്മേളനത്തിന്‌ സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

കൊല്ലം
കേരള കർഷകസംഘം 26–-ാം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ കൊല്ലം ഒരുങ്ങുന്നു. ജനുവരി 22 മുതൽ 24 വരെ കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ്‌ സമ്മേളനം. കൊല്ലം ജവഹർ ബാലഭവനിൽ ചേർന്ന യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.  1001 അംഗ ജനറൽ കമ്മിറ്റിയെയും 251 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെയും  തെരഞ്ഞെടുത്തു. 

യോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ എന്നിവർ സംസാരിച്ചു. കാർഷിക ശാസ്‌ത്രജ്ഞരായ ഡോ. ആർ ബി അയ്യർ, ഭാര്യ രോഹിണി അയ്യർ എന്നിവരെ കെ വി രാമകൃഷ്‌ണൻ ആദരിച്ചു. ഏരിയകളിൽനിന്നുള്ള ഫണ്ട്‌ ഏറ്റുവാങ്ങി.  ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ സ്വാഗതവും  പ്രസിഡന്റ്‌ ബിജു കെ മാത്യു നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പി കെ ഗുരുദാസൻ, എസ്‌ സുദേവൻ, കെ രാജഗോപാൽ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, ബി രാഘവൻ, കെ വരദരാജൻ, എസ്‌ രാജേന്ദ്രൻ, കെ സോമപ്രസാദ്‌, സൂസൻകോടി, എം എച്ച്‌ ഷാരിയർ, എം നൗഷാദ്‌ എംഎൽഎ, എം മുകേഷ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാധാമണി (രക്ഷാധികാരികൾ), കെ എൻ ബാലഗോപാൽ (ചെയർമാൻ), സി ബാൾഡുവിൻ (സെക്രട്ടറി). വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top