13 December Friday

വികലാംഗക്ഷേമ കോർപറേഷൻ വാർഷികാഘോഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വാർഷികാഘോഷച്ചടങ്ങിൽ മന്ത്രി കെ കെ ശൈലജ ‘ശുഭയാത്ര’ സ്‌കൂട്ടറിന്റെ താക്കോൽദാനം നിർവഹിക്കുന്നു


തിരുവനന്തപുരം
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ നാൽപ്പതാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.
എല്ലാ ഭിന്നശേഷിക്കാർക്കും സഹായമെത്തിക്കുകയാണ്‌ സർക്കാർലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ വൻ കുതിച്ചുചാട്ടമുണ്ടായി. ഭിന്നശേഷിക്കാരുടെ അവശേഷിക്കുന്ന പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രൈസ്‌കൂട്ടറുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.

ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ വലിയ പരിഗണനയാണ്‌ സർക്കാർ നൽകുന്നതെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോർപറേഷൻ പദ്ധതികൾ വിശദീകരിക്കുന്ന ലഘുലേഖ  പ്ലാനിങ്‌ ബോർഡ് അംഗം മൃദുൽ ഈപ്പൻ പ്രകാശനം ചെയ്‌തു. ശ്രവണസഹായി വിതരണോദ്‌ഘാടനം മന്ത്രി കടകംപള്ളിയും ‘ഹസ്തദാനം' പദ്ധതി നിക്ഷേപം ഭിന്നശേഷി കമീഷണർ ഡോ. ജി ഹരികുമാറും നിർവഹിച്ചു.

വി കെ പ്രശാന്ത് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ  മധു,  കോർപറേഷൻ എംഡി കെ മൊയ്തീൻകുട്ടി,  ഡയറക്ടർമാരായ ഒ വിജയൻ, ഗിരീഷ് കീർത്തി, കൊറ്റാമം വിമൽകുമാർ എന്നിവർ സംസാരിച്ചു. കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ സ്വഗതവും കരമന ഹരി നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top