13 December Friday

ട്രാൻസ്‌ഗ്രിഡ്‌: പ്രതിപക്ഷം കള്ളം ആവർത്തിക്കുന്നു–- എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019


തിരുവനന്തപുരം
നടപടിക്രമം പാലിച്ച്‌ നിയമാനുസരണമാണ്‌ ട്രാൻസ്‌ഗ്രിഡ്‌ പദ്ധതിയുടെ കരാർ നല്കിയതെന്ന്‌  മന്ത്രി എം എം മണി. രാഷ്ട്രീയതാൽപ്പര്യത്തോടെ പ്രതിപക്ഷം ആരോപണം ആവർത്തിക്കുകയാണെന്ന്‌ വി ഡി സതീശന്‌ മറുപടിയായി  മന്ത്രി നിയമസഭയിൽ പറഞ്ഞു. 

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കെഎസ്ഇബി നിരക്കിനേക്കാൾ എസ്റ്റിമേറ്റ് തുക ഉയർത്തിയെന്നത്‌ കള്ളമാണ്‌. കെഎസ്ഇബി മറ്റു പദ്ധതികളിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന  അതേ സമീപനംതന്നെയാണ്  ഇവിടെയും. പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥ  മാറ്റി പ്രമുഖ കമ്പനികൾക്ക് കാർട്ടൽ രൂപീകരിക്കാൻ അവസരം നൽകിയെന്നതും അടിസ്ഥാനരഹിതമാണ്‌.  500കോടി രൂപയിൽ കൂടുതൽ അടങ്കൽ തുക ടേൺ ഓവറുള്ള   സ്ഥാപനങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാമെന്നത്‌  300 കോടി രൂപയായി കുറച്ചു. കൂടുതൽ കമ്പനികൾ  പങ്കെടുക്കാനാണിത്‌.

വൈദ്യുതി ബോർഡിന്റെ  പദ്ധതികൾക്ക് ബോർഡിന്റെ അധികാരപരിധിയിൽനിന്നാണ്   അനുമതി നൽകുന്നത്. ട്രാൻസ്‌ഗ്രിഡ് പദ്ധതികൾക്കും ഇതേ മാനദണ്ഡമാണ്‌ പാലിച്ചത്‌. സാധാരണനിലയിൽ എസ്റ്റിമേറ്റിലില്ലാത്ത നിരവധി അനുബന്ധപ്രവർത്തനങ്ങൾ ട്രാൻസ്മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിന്  ആവശ്യമായി വരും.  ഇതിനാലാണ്‌  ടെൻഡർ എക്സസ് നൽകേണ്ടിവരുന്നത്‌.  മുമ്പും ഇത്തരത്തിൽ പദ്ധതികൾ കെഎസ്ഇബി  നടത്തിയിട്ടുണ്ട്–-  എം എം മണി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top