23 September Wednesday

അതിതീവ്ര മഴ: മുൻകരുതലുമായി കെഎസ്‌ഇബി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അതിതീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്‌ മുൻകരുതൽ നടപടികളുമായി കെഎസ്ഇബി. മുൻവർഷങ്ങളിലെ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ്‌ പ്രത്യേക നടപടികൾ.  എല്ലാ ഡാമുകൾക്കും പ്രത്യേക പ്രോട്ടോക്കോളും ആക്ഷൻ പ്ലാനും നടപ്പാക്കി. മഴക്കാലത്തിന്‌ മുമ്പ് ഡാമുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു. കേന്ദ്ര ജല കമീഷൻ അംഗീകാരമുള്ള റൂൾ കർവുകളും ഡാമുകൾക്കായി തയ്യാറാക്കി. വെള്ളം പരിധിക്ക്‌ മുകളിലേക്ക് ഉയർന്നാൽ  സ്വീകരിക്കേണ്ട നടപടി റൂൾ കർവിനെ അടിസ്ഥാനമാക്കിയാണ്‌ തീരുമാനിക്കുക.  ഡാമുകളുടെയും ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്തി.

ആവശ്യമായ ജീവനക്കാരെയും നിയമിച്ചു.  ആശയവിനിമയ  പ്രശ്‌നം പരിഹരിക്കാൻ  സാറ്റലൈറ്റ് ഫോണുകളും ഡാമുകളിലെ ജീവനക്കാർക്ക്‌ ലഭ്യമാക്കി. ആവശ്യം വന്നാൽ എല്ലാ ഡാമുകളിലും കൺട്രോൾ റൂം തുറക്കാനുള്ള സംവിധാനവും ഒരുക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top