22 October Tuesday

കശ്മീർ: കേരളത്തിലും ജാഗ്രതാനിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


ജമ്മു കശ്മീർ വിഷയത്തിൽ സംസ്ഥാനത്ത്‌ അതീവജാഗ്രത പുലർത്താൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി.  ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാകുന്ന നടപടി അനുവദിക്കില്ല.  വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസിനെ  വിന്യസിക്കാനും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും  ജില്ലാ പൊലീസ് മേധാവിമാർക്കാണ്‌ നിർദേശം നൽകി.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വീകരിക്കുന്ന മുൻകരുതലുകൾ ജനങ്ങളെ അറിയിക്കണമെന്ന്‌കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലടക്കം വരുന്ന വ്യാജവാർത്തകൾക്കും പ്രചാരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക്‌ നിർദേശം നൽകും. അക്രമത്തിലൂടെ  പൊതുസമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും തകർക്കാനും ഭിന്നിപ്പുണ്ടാക്കാനും  ശ്രമിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.


പ്രധാന വാർത്തകൾ
 Top