24 May Friday

തിരുവനന്തപുരത്ത്‌ നവോദയ സ്‌കൂൾ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

തിരുവനന്തപുരം> തിരുവനന്തപുരം വിതുര നവോദയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽ പെട്ട് മരിച്ചു.വർക്കല ഇടവ സ്വദേശിയായ നിഖിൽ (13) ആണ്‌ മരിച്ചത്‌.

സ്‌കൂൾ ഹോസ്‌റ്റലിൽനിന്നും നാലുകുട്ടികൾ ഇന്നലെ വൈകിട്ട്‌ കുളിക്കാനായി വാമനപുരം പുഴയിലേക്ക്‌ പോയതായിരുന്നു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴുക്കിൽ പെട്ടെങ്കിലും മൂന്ന്‌ പേർ നീന്തിക്കയറി. മൃതദേഹം നെടുമങ്ങാട്‌ ജില്ലാ ആശുപത്രിമോർച്ചറിയിൽ. 
 

പ്രധാന വാർത്തകൾ
 Top