07 July Tuesday

പൊന്നുവിളയിക്കാൻ അശമന്നൂർ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


പെരുമ്പാവൂർ
മണ്ണിൽ പൊന്നുവിളയിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് അശമന്നൂർ സഹകരണ ബാങ്ക്. വിവിധ കൃഷിപദ്ധതികൾക്കാണ്  ബാങ്ക്‌ തുടക്കമിട്ടിട്ടുള്ളത്. വാർഡുതോറും സ്വയംസഹായസംഘങ്ങൾ രൂപീകരിച്ച് വ്യാപകമായ പച്ചക്കറി കൃഷികൾ ഇതിനോടകം ആരംഭിച്ചു. 

നന്മ കാർഷിക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ മേതല കനാൽ കവലയിൽ 60 സെന്റ്‌ ഭൂമിയിൽ മരച്ചീനിക്കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ടെൽക് ചെയർമാൻ അഡ്വ. എൻ സി മോഹനൻ നിർവഹിച്ചു. മരച്ചീനിക്കൃഷിയിൽനിന്ന് ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം. പുന്നയത്ത് സമൃദ്ധി കർഷകകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രണ്ടര ഏക്കറിൽ പച്ചക്കറി കൃഷിയും പനിച്ചയത്ത് ഹരിതസംഘത്തിന്റെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ഷാജി സരിഗയും സെക്രട്ടറി സുജു ജോണിയുമാണ്.


പ്രധാന വാർത്തകൾ
 Top