28 September Monday

ശബരിമല യുവതീ പ്രവേശനവിധി അവസാനവാക്കല്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


ന്യൂഡൽഹി
ശബരിമലയിൽ പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ച വിധി അവസാനവാക്കല്ലെന്നും വിഷയം ഏഴംഗബെഞ്ചിന്റെ പരിഗണനയിലാണെന്നും സുപ്രീംകോടതി. സ്‌ത്രീപ്രവേശനവിധി നടപ്പാക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിന്ദു അമ്മിണി നൽകിയ അപേക്ഷ പരിഗണിക്കവേയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാൽ നിരീക്ഷണം.സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ആ ഉത്തരവ്‌ നിലനിൽക്കുന്നുണ്ടെന്നും ബിന്ദു അമ്മിണിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്‌ വാദിച്ചു. ഈ അവസരത്തിലാണ്‌ മുൻ ഉത്തരവ്‌ അവസാനവാക്കല്ലെന്ന്‌  ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാണിച്ചത്‌.

ഹർജി ക്രിസ്‌മസ്‌ അവധിക്കുശേഷം പരിഗണിക്കാമെന്ന്‌ കോടതി പറഞ്ഞു. ക്ഷേത്രം ഉടൻ അടയ്‌ക്കുമെന്നതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്ന്‌ ഇന്ദിര ജയ്‌സിങ്‌ ആവശ്യപ്പെട്ടു. 

സമാന ആവശ്യം ഉന്നയിച്ച്‌ രഹാനാ ഫാത്തിമ നേരത്തേ സമർപ്പിച്ച ഹർജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹർജിയും പരിഗണിക്കാമെന്ന്‌ കോടതി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top