05 December Thursday

ജയറാം പറഞ്ഞു, ‘ദേ ഇങ്ങനെ വണ്ടിയോടിക്കണം’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


പെരുമ്പാവൂർ
ഹാപ്പി ട്രാഫിക് വാട്സാപ്‌ കൂട്ടായ്മയുടെ ട്രാഫിക് ബോധവൽക്കരണ പരിപാടി നടൻ ജയറാം ഉദ്‌ഘാടനം ചെയ്‌തു. ജയറാമിന്റെ നേതൃത്വത്തിൽ ഇരുചക്രവാഹനറാലി സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്‌ റാലിയിൽ അണിനിരന്നു. കുടുംബശ്രീ പ്രവർത്തകരും  ഫ്രണ്ട്സ് ഓഫ് പൊലീസ് കേഡറ്റുകളും വിദ്യാർഥികളുമുണ്ടായി.

യോഗത്തിൽ അഡ്വ. കെ വി പ്രദീപ്കുമാർ, എൻ എ ലുഖ്മാൻ, എസ്‌ഐ ഇബ്രാഹിം ഷുക്കൂർ, ഡോ. സിജോ കുഞ്ഞച്ചൻ, ഫയർ സ്റ്റേഷൻ ഓഫീസർ ഹസൈനാർ, ഇന്റർനാഷണൽ മോട്ടിവേഷൻ ട്രെയിനർ ഫ്രാൻസിസ് മുത്തേടൻ, അഡ്വ. രഘുകുമാർ എന്നിവരെ അനുമോദിച്ചു.

പദ്ധതിക്ക്‌ പിന്തുണ നൽകുന്ന ഡിവൈഎസ്‌‌പി ബിജുമോൻ, സിഐ പി എ ഫൈസൽ എന്നിവർക്ക്‌ മൊമെന്റോ നൽകി. പെരുമ്പാവൂർ നഗരസഭാധ്യക്ഷ സതി ജയകൃഷ്ണൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ നിഷ വിനയൻ, ബിജു ജോൺ ജേക്കബ്, ഡീക്കൻ ടോണി മേതല, കൗൺസിലർമാരായ റീജ വിജയൻ, റാണി വേണുഗോപാൽ, വി പി ബാബു, ഉഷാ ദിവാകരൻ, പി എം സലിം, സ്മിത ഉണ്ണിക്കൃഷ്ണൻ, കെ എം ഉമ്മർ, ജിജി തോമസ്, വി പി നൗഷാദ്, ഇ എച്ച് യഹിയ, എം എ മുനീർ, കെ കെ സുമേഷ്, സിഎം സുൽഫിക്കർ എന്നിവർ സംസാരിച്ചു.  ജനമൈത്രി പൊലീസിന്റേയും പെരുമ്പാവൂർ നഗരസഭയുടെയും സഹകരണത്തോടെയാണ് ഹാപ്പി ട്രാഫിക് പ്രവർത്തിക്കുന്നത്.


പ്രധാന വാർത്തകൾ
 Top