20 November Wednesday

‘കാരുണ്യ’ വിഹിതം വർധിപ്പിക്കണം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


ന്യൂഡൽഹി
ആരോഗ്യമേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി മന്ത്രി കെ കെ ശൈലജ കൂടിക്കാഴ്‌ച നടത്തി. ആരോഗ്യ ഇൻഷുറൻസ്‌ ആയുഷ്‌മാൻ ഭാരതുമായി സഹകരിച്ച്‌ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കണമെന്ന്‌ ശൈലജ ആവശ്യപ്പെട്ടു. 18 ലക്ഷം കുടുംബങ്ങൾക്ക്‌ മാത്രമാണ്‌ കേന്ദ്രപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്‌.  സംസ്ഥാനത്തിന്റെ പദ്ധതി 41 ലക്ഷം കുടുംബങ്ങൾക്ക്‌ ആനുകൂല്യം നൽകുന്നു. ഈ കുടുംബങ്ങളുടെ പൂർണവിഹിതവും കേന്ദ്രപദ്ധതിയിലെ കുടുംബങ്ങളുടെ സംസ്ഥാന വിഹിതവും നൽകുന്നുണ്ട്‌. പദ്ധതിയുടെ 80 ശതമാനം തുകയും കേരളമാണ്‌ നൽകുന്നത്‌. ഈ വിഷയം അനുഭാവപുർവം പരിഗണിക്കാമെന്ന്‌ കേന്ദ്രമന്ത്രി അറിയിച്ചെന്ന്‌ ശൈലജ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top