21 October Monday

കേരളത്തിൽ വരാത്തത്‌ പ്രശ്‌നമുണ്ടാവാതിരിക്കാൻ: എ കെ ആന്റണി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


പാലക്കാട്‌
കേരളത്തിലെ തന്റെ റോൾ കഴിഞ്ഞുവെന്ന്‌ കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്റണി. ഇവിടെ വന്നാൽ പ്രശ്‌നമുണ്ടാകുമെന്ന്‌ കരുതിയാണ്‌ വരാത്തത്‌. ഇവിടെ ഇപ്പോൾ കാര്യങ്ങൾ നന്നായി നടക്കുന്നുണ്ട്‌.  ഇങ്ങോട്ടു വരാൻ താൽപ്പര്യമില്ലാഞ്ഞിട്ടല്ല.  മനഃപൂർവം മാറി നിൽക്കുകയാണ്‌. മക്കളോടുപോലും ഒരു പ്രായം കഴിഞ്ഞാൽ അത്‌ ചെയ്യരുത് ഇത്‌ ചെയ്യരുത്‌ എന്നു പറയാൻ പാടില്ല. ഇപ്പോൾ കോൺഗ്രസ്‌ സുരക്ഷിത കരങ്ങളിലാണെന്നും എ കെ ആന്റണി പറഞ്ഞു.

വി എസ്‌ വിജയരാഘവന്റെ രാഷ്‌ട്രീയ–-സാമൂഹിക ജീവിതത്തിെന്റെ വജ്രജൂബിലി ആഘോഷം ഉദ്‌ഘാടനവും ‘പാലക്കാടിന്റെ സ്വന്തം വി എസ്‌’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിന്നൊരു അഗ്നിപർവതത്തിന്റെ മുകളിലാണെന്ന്‌ എ കെ ആന്റണി പറഞ്ഞു. സമ്പദ്‌ഘടന തകർന്നു. ഇനിയും ഭയാനകമായ സാമ്പത്തിക തകർച്ചയിലേക്ക്‌ രാജ്യം പോകുമ്പോൾ വർഗീയ ചേരിതിരിവുണ്ടാക്കാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. ജനകീയ പ്രശ്‌നങ്ങളിൽനിന്നും ശ്രദ്ധതിരിച്ച്‌ വർഗീയത ഇളക്കിവിടുന്നു. ഇതിനെതിരെ മതനിരപേക്ഷതയ്‌ക്കുവേണ്ടി കോൺഗ്രസുകാർ പ്രവർത്തിക്കണമെന്ന്‌ എ കെ ആന്റണി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top