22 September Tuesday

ക്ഷേത്രനിർമാണം വേദനാജനകം; കോൺഗ്രസിനെ തിരുത്തണം: സമസ്‌ത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

കോഴിക്കോട്‌ > ബാബറി മസ്‌ജിദ് തകർത്തതും പള്ളിനിന്ന സ്ഥലം ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്തതും വേദനാജനകമാണെന്നും പള്ളിനിന്ന സ്ഥലത്ത് സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി ക്ഷേത്ര നിർമാണം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്രങ്ങൾ നിർമിക്കുന്നതിനോട് ആർക്കും എതിർപ്പില്ല. അതേസമയം മറ്റൊരു ആരാധനാലയം തകർത്ത്‌ നിർമിക്കുന്നതിലാണ് ജനാധിപത്യ–- മതേതര വിശ്വാസികൾക്ക് വിയോജിപ്പ്‌. കോൺഗ്രസിലെ ചില നേതാക്കൾ പള്ളിപൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതിനെ സ്വാഗതംചെയ്‌ത്‌ ഇറക്കിയ പ്രസ്‌താവനയെ വ്യക്തിപരമായാണ് കാണുന്നതെന്നും ഇരുവരും പറഞ്ഞു.

കോൺഗ്രസിനെ തിരുത്തണം
 രാമക്ഷേത്ര നിർമാണ വിഷയത്തിൽ കോൺഗ്രസിനുളളിലെ സംഘപരിവാർ മനസുളളവരെ തിരുത്താൻ മുസ്ലിംലീഗ് ഇടപെടണമെന്ന് സമസ്ത നേതാവ്. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ) വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളിയാണ്  ആവശ്യം ഉന്നയിച്ചത്‌‌.

ലീഗിന്റെ പേര് പറയാതെയുളള ഫെയ്‌സ്‌‌ബുക്ക് കുറിപ്പിലാണ്‌ ഓണമ്പിള്ളി ഇക്കാര്യം വ്യക്തമാക്കിയത്‌. ക്ഷേത്രനിർമാണത്തെ സ്വാഗതംചെയ്ത കമൽനാഥിനെപ്പോലുള്ള കടൽക്കിഴവന്മാർ കോൺഗ്രസിന്റെ ശാപമാണ്.  ഇന്ത്യ ശക്തിയാർജിച്ചത് മതേതര ബോധത്തിൽനിന്നാണെന്ന് കോൺഗ്രസ് നേതൃത്വം മറക്കരുതെന്നും   കുറിപ്പിലുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top