15 September Sunday

പാളത്തിൽ വിള്ളൽ : ട്രെയിനുകൾ വൈകി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കരുനാഗപ്പള്ളി
ഓച്ചിറ –കരുനാഗപ്പള്ളി സ്റ്റേഷനുകൾക്കിടിയിൽ റെയിൽപ്പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്‌  ഒരുമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ഞായറാഴ്ച രാവിലെ 7.45നാണ്‌ ഓച്ചിറ റെയിൽവേ സ്‌റ്റേഷനു തെക്കുഭാഗത്ത്‌ വിള്ളൽ  ശ്രദ്ധയിൽപ്പെട്ടത്. പട്രോളിങ്‌ നടത്തുകയായിരുന്ന കീമാനാണ് വിള്ളൽ കണ്ടെത്തിയത്.

തുടർന്ന് കന്യാകുമാരിയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസ്  കായംകുളം സ്റ്റേഷനിലും ഇന്റർസിറ്റി ഓച്ചിറയിലും പിടിച്ചിട്ടു.  പിന്നീട് താൽക്കാലിക സംവിധാനമൊരുക്കി ട്രെയിനുകൾ കടത്തിവിട്ടു. ഇവിടെ ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിള്ളലുള്ള ഭാഗം ഉടൻ മാറ്റി സ്ഥാപിക്കുമെന്ന്‌ റെയിൽവേ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top