15 May Saturday

തെരഞ്ഞെടുപ്പാവേശം 
ഇരട്ടിയാക്കി കെ ജെ മാക്‌സി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

കൊച്ചി
കൊട്ടിക്കലാശമില്ലെങ്കിലും തെരഞ്ഞെടുപ്പാവേശം ഇരട്ടിയാക്കി കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്‌സിയുടെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം  വർണാഭമായ റോഡ്‌ഷോയോടെ സമാപിച്ചു. കുമ്പളങ്ങി നോർത്തിൽനിന്ന്‌ ആരംഭിച്ച റോഡ്ഷോ ഫോർട്ടുകൊച്ചിയിൽ സമാപിച്ചു. സ്ഥാനാർഥിയെ പുഷ്പങ്ങൾ വിതറിയാണ്‌ സ്വീകരിച്ചത്‌. കെ ജെ മാക്‌സിയുടെ വിജയം ഉറപ്പിച്ച് ബൂത്തുതല റാലികൾ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വൻജനാവലി റാലിയുടെ ഭാഗമായി.

ഈസ്റ്റർ ആശംസകൾ നേർന്നാണ് കെ ജെ മാക്‌സി ഞായറാഴ്ച വോട്ടർമാർക്ക് മുന്നിലെത്തിയത്. കോഞ്ചേരി മിനി മാർക്കറ്റ് ഭാഗത്തെത്തിയ സ്ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കഴിയുന്നത്ര വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനുള്ള ആവേശത്തിലായിരുന്നു സ്ഥാനാർഥി. പലതവണ വീടുകളിലെത്തിയിട്ടും നേരിൽ കാണാൻ സാധിക്കാത്തവരെ സന്ദർശിക്കാനും മാക്‌സി മറന്നില്ല. പരസ്യപ്രചാരണം സമാപിക്കുമ്പോൾ മണ്ഡലത്തിൽ മേൽക്കൈ ഉറപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കെ ജെ മാക്‌സി. പ്രവർത്തകർ വീടുകളിലെത്തി കെ ജെ മാക്‌സിക്കായി വോട്ടഭ്യർഥിച്ചു. വോട്ട് ചെയ്യേണ്ട രീതിയും മറ്റും വിശദീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top