17 January Sunday

വികസന തുടർച്ചയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020

മൂത്തകുന്നം ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി എ എസ് അനിൽകുമാർ വ്യാഴാഴ്ച വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് പ്രദേശത്തുനിന്നാണ്‌ പ്രചാരണം ആരംഭിച്ചത്‌. വിവിധ വാർഡുകളിൽ വോട്ടർമാരെയും നേരിട്ട്‌ കണ്ടു. മാല്യങ്കരയിൽ ആരോമ മത്സ്യ സംസ്കാരണ ശാലയിലെ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥി സജന സൈമണും പഞ്ചായത്ത്‌ സ്ഥാനാർഥി ഷാഹ് മോളും ഒപ്പംചേർന്നു. ഇരുനൂറിലധികം തൊഴിലാളികൾ ഇവിടെയുണ്ട്. എല്ലാവരെയും ഒരുമിച്ച്‌ കണ്ട്‌ വോട്ട് ഉറപ്പിച്ചശേഷമാണ് മടങ്ങിയത്. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വിവിധ പദ്ധതികളും വിശദീകരിച്ച്‌‌ സ്ഥാനാർഥി ഓരോയിടത്തും സംസാരിച്ചു‌. മാല്യങ്കരയിലെ തൊഴിലുറപ്പ്‌ തൊഴിലാളികളെ കണ്ട്‌  കുശലം പറഞ്ഞു. തൊഴിൽദിനങ്ങൾ കുറഞ്ഞതടക്കം ചിലർ ആശങ്ക പങ്കുവച്ചു. എല്ലാം പരിഹരിക്കാമെന്ന ആശ്വാസം പകർന്ന വാക്കുകളുമായാണ്‌ അവിടെനിന്ന്‌ മടങ്ങിയത്‌. വടക്കേക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വോട്ടർമാരെ കണ്ട്‌ വോട്ടഭ്യർഥിച്ചു. കഴിയുന്നത്ര ആളുകളെ നേരിട്ട്‌ കാണാനാണ്‌ ശ്രമമെന്നും വോട്ടർമാർ ഒപ്പമുണ്ടെന്നാണ്‌ പ്രതീക്ഷയെന്നും അനിൽകുമാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top