25 August Sunday

ഒറ്റക്കെട്ടായി നിന്ന് നിപായെ പ്രതിരോധിക്കണം, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

തിരുവനന്തപുരം > നിപയെ പ്രതിരോധിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശങ്കയില്ലാതെ മുന്നോട്ടു പോകാനാവും. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാവരും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ സജ്ജമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. ജാഗ്രത പുലര്‍ത്തി, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് പ്രതിരോധം തീര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ഒറ്റക്കെട്ടായി നിന്ന് നിപ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top