15 May Saturday

മുന്നണിപ്പോരാളികൾക്ക്‌ 
നന്ദി പറഞ്ഞ്‌ പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


കളമശേരി
കളമശേരിയിൽ മിന്നും വിജയം സമ്മാനിച്ച തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിലെ മുന്നണിപ്പോരാളികൾക്ക്‌ നന്ദി പറയാനാണ്‌  പി രാജീവ്‌ വിജയത്തിനുശേഷമുള്ള ആദ്യദിനം മാറ്റിവച്ചത്‌. കോവിഡ്‌ നിയന്ത്രണങ്ങളുള്ളതിനാൽ ചെറുകൂട്ടം ചേരലുകൾപോലും മാറ്റിവച്ചു. മണ്ഡലത്തിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസുകളിൽ വിളിച്ചറിയിച്ച്‌  നേരിട്ടെത്തിയാണ്‌ പ്രിയസഖാക്കളുമായി വിജയാഹ്ലാദം പങ്കിട്ടത്‌.

കളമശേരി ഏരിയകമ്മിറ്റി ഓഫീസിൽ ആദ്യമെത്തുമ്പോൾ പ്രധാന പ്രവർത്തകരും നേതാക്കളും സന്നിഹിതരായിരുന്നു. അവിടെനിന്നിറങ്ങി നേരെ കുന്നുകര ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക്‌. വെളിയത്തുനാടും കരുമാല്ലൂരും ആലങ്ങാടും കടുങ്ങല്ലൂരും പിന്നിട്ടപ്പോൾ ഉച്ചയായി. ഉച്ചയ്‌ക്കുശേഷം ഏലൂരിലും കളമശേരിയിലും പ്രവർത്തകരെ കണ്ടു. ബുധനാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിൽ പങ്കെടുക്കാൻ വൈകിട്ടോടെ തിരുവനന്തപുരത്തേക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top