പിറവം
നഗരസഭാ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1000 കുടുംബങ്ങൾക്ക് സൗജന്യമായി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഒരു കുടുംബത്തിന് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതിക്കായി ആറുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, വത്സല വർഗീസ്, തോമസ് മല്ലിപ്പുറം, അജേഷ് മനോഹർ, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലിയകട്ടയിൽ, അന്നമ്മ ഡോമി, പി ഗിരീഷ്കുമാർ, ബാബു പാറയിൽ, രമ വിജയൻ, ബബിത ശ്രീജി, ഡോ. ക്ലെയർ ഈപ്പൻ, ഷൈബി ഏലിയാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..