തൃശൂർ
തൃശൂരിൽനിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ടുപേരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് പാലം സ്വദേശികളായ കണ്ണംപാലി വീട്ടിൽ അബ്ദുൾസലാം (42), ചക്കിപ്പറമ്പിൽ വീട്ടിൽ ഷെറഫുദ്ദീൻ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 15.66 ലക്ഷം രൂപ പിടിച്ചെടുത്തു
ഞായറാഴ്ച പകൽ വിയ്യൂർ സർവീസ് സെന്ററിന് മുമ്പിൽ നിർത്തിയിട്ട കർണാടക രജിസ്ട്രേഷനുള്ള കാർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇരുവരും പണവുമായി പിടിയിലായത്. പൊലീസിനെ കണ്ടയുടൻ പണം നിറച്ച ജാക്കറ്റ് തൊട്ടടുത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു. ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയാണ് പൊലീസ് കൂടുതൽ പരിശോധന നടത്തിയത്.
തുടർന്ന് മാലിന്യക്കൂമ്പാരത്തിൽനിന്ന് പണം ലഭിച്ചു. പണം തങ്ങളുടേതാണെന്നും മലപ്പുറം സ്വദേശിയായ ബാബു എന്നയാൾക്ക് വേണ്ടിയാണ് പണം കടത്തുന്നതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. തൃശൂരിലുള്ള ഒരു ബിസിനസുകാരന്റേതാണ് പണം. എസ്ഐ ഡി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.