25 September Friday

മൂന്നാറിൽ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 15 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


മൂന്നാർ
റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശികളായ 15 പേർക്ക് കോവിഡ്. കന്യാകുമാരിക്കു സമീപം കുളച്ചൽ സ്വദേശികളായ മീൻപിടിത്ത തൊഴിലാളികൾക്കാണ് ശനിയാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 17നാണ് 41 അംഗ സംഘം ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിൽ ക്വാറന്റൈനിൽ എത്തിയത്. കൊച്ചിയിലെ സ്വകാര്യ മീൻപിടിത്ത ബോട്ടിലെ ജീവനക്കാരായ ഇവരെ, ബോട്ടിൽ പോകുന്നതിന് മുന്നോടിയായി നിരീക്ഷണത്തിൽ കഴിയാൻ ബോട്ടുടമകളാണ് സ്വന്തം ചെലവിൽ മൂന്നാറിലെ രണ്ട് റിസോർട്ടുകളിലെത്തിച്ചത്. 29നാണ് സ്രവം പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്കയച്ചത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ ഇവർ മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top