20 September Friday

കൊച്ചിയിലെ സംഘർഷം അന്വേഷിക്കാൻ സിപിഐ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


സ്വന്തം ലേഖകൻ
എറണാകുളം ഡിഐജി ഓഫീസ് മാർച്ച്‌ ലാത്തിച്ചാർജിലേക്ക്‌ നയിച്ച സംഭവങ്ങളും തുടർന്നുള്ള വിഷയങ്ങളും അന്വേഷിക്കാൻ മൂന്നംഗ കമീഷനെ നിയോഗിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. കെ പി  രാജേന്ദ്രൻ, വി ചാമുണ്ണി, പി പി സുനീർ എന്നിവരാണ്‌ അംഗങ്ങൾ.

ലാത്തിച്ചാർജിനെത്തുടർന്ന് സിപിഐ സംസ്ഥാന നേതൃത്വവും സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ ഇടപെടലിനെയും സ്വീകരിച്ച നിലപാടിനെയും കുറച്ചുകാണിക്കാനും പ്രതികരണങ്ങളെ വളച്ചൊടിക്കാനും ബോധപൂർവമായ നീക്കമുണ്ടായെന്ന്‌ എക്‌സിക്യൂട്ടീവ്‌ പ്രസ്‌താവനയിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കൈക്കൊണ്ട നിലപാട്‌ എക്സിക്യൂട്ടീവ് പൂർണമായി അംഗീകരിച്ചു. കേരളത്തിൽ എൽഡിഎഫിനെയും ഭരണത്തെയും സംരക്ഷിച്ചു നിർത്തേണ്ട ഉത്തരവാദിത്തം സിപിഐക്ക്‌ ഏറെയാണെന്ന്‌ യോഗം വിലയിരുത്തി. എൽഡിഎഫിൽ പ്രശ്നങ്ങളുണ്ടാകണമെന്നും മുന്നണി ശിഥിലമാകണമെന്നും ആഗ്രഹമുള്ളവർ ഏറെയാണ്.

ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തകർക്കാൻ നടത്തുന്ന ബോധപൂർവമായ നീക്കത്തെ കരുതിയിരിക്കണമെന്നും പാർടിയെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമത്തെയും ശക്തമായി നേരിടണമെന്നും എക്സിക്യൂട്ടീവ്  ആഹ്വാനംചെയ്തു.  സി പി മുരളി അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top