13 December Friday

കുടുംബശ്രീ അരങ്ങ്‌ സമാപിച്ചു ; കാസർകോടിന്‌ ഹാട്രിക്

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019


തുടർച്ചയായ മൂന്നാംതവണയും കാസർകോട്‌ കുടുംബശ്രീ കലോത്സവത്തിന്റെ സംസ്ഥാന കിരീടമണിഞ്ഞു. 115 പോയിന്റോടെയാണ്‌ ജില്ല ഓവറോൾ ചാമ്പ്യന്മാരായത്‌. 87 പോയിന്റോടെ കണ്ണൂർ രണ്ടാമതും 62 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. വിജയികൾക്ക് മന്ത്രി എ സി മൊയ്‌തീൻ ട്രോഫികൾ സമ്മാനിച്ചു.

മൂന്ന്‌ ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 19 സ്റ്റേജിനങ്ങളും ആറ് സ്റ്റേജിതര മത്സരങ്ങളുമായി സംസ്ഥാനത്തെ രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് പങ്കെടുത്തത്. മലയാള നോവൽ സാഹിത്യത്തിലെ ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരിൽ ഒരുക്കിയ വേദികളിലാണ് മത്സരം നടന്നത്.

കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളർച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക മേളയായാണ് ‘അരങ്ങ് 2019’ സംഘടിപ്പിച്ചത്.  അരങ്ങ്‌ സമാപന സമ്മേളനം മന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്‌തു.  ഷാഫി പറമ്പിൽ എംഎൽ എ അധ്യക്ഷനായി. എംഎൽഎ മാരായ കെ വി വിജയദാസ്, കെ ബാബു എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top