20 October Tuesday

പെരിയ: കോടതി ആവശ്യപ്പെട്ടാൽ കേസ്‌ ഡയറി ഹാജരാക്കാമെന്ന്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


കൊച്ചി
പെരിയ ഇരട്ടക്കൊലക്കേസിലെ കേസ്‌ ഡയറി കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സിബിഐയും സർക്കാരും തമ്മിൽ കോടതിയിൽ തർക്കം ഉയർന്നു. കേസ് അന്വേഷിക്കാൻ ഡിവിഷൻ ബെഞ്ച് അനുവദിച്ചിട്ടും കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ലെന്ന് സിബിഐ ബോധിപ്പിച്ചു. കേസിലെ എട്ടാംപ്രതി സുബീഷിന്റെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

സിബിഐ അന്വേഷണത്തിന് നിർദേശിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേസ് ഡയറി കൈമാറാതിരിക്കാൻ കാരണമിതാണെന്നും സർക്കാർ ബോധിപ്പിച്ചു. കോടതി പറഞ്ഞാൽ കേസ് ഡയറി ഹാജരാക്കാമെന്നും സർക്കാർ വ്യക്തമാക്കി. കേസ് ഡയറി വിളിച്ചുവരുത്തി കോടതി സൂക്ഷിക്കണമെന്ന് സിബിഐയും ആവശ്യപ്പെട്ടു. എന്നാൽ, തർക്കത്തിൽ കോടതി ഇടപെട്ടില്ല. സുബീഷിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top