21 October Monday

വർഗീയത വേണ്ട, ജോലി മതി : തെരുവുകളിൽ യുവജനപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019


കൊല്ലം/വടകര
തൊഴിലന്വേഷകരെ വഞ്ചിക്കുകയും വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയുംചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിരോധത്തിന്റെ യുവജനപ്രവാഹം തീർത്ത്‌ യുവജനജാഥകൾ പര്യടനം തുടരുന്നു. വർഗീയത വേണ്ട, ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ 15ന്‌ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള  തെക്കൻമേഖലാജാഥ കൊല്ലം ജില്ലയിൽ  പര്യടനം പൂർത്തിയാക്കി.  സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന ജാഥയ്ക്ക്  ജില്ലയിലെ 11  ബ്ലോക്ക് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

വ്യാഴാഴ്ച രാവിലെ ശൂരനാട് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച  ജാഥ വൈകിട്ട്‌ പത്തനാപുരത്ത് സമാപിച്ചു. വിവിധ മേഖലകളിൽനിന്നുള്ള പ്രതിഭകൾ, വ്യത്യസ്ത തൊഴിൽമേഖലയിൽ പണിയെടുക്കുന്ന യുവതീയുവാക്കൾ എന്നിവരുമായി ജാഥാംഗങ്ങൾ സംവദിച്ചു. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട  ഉദ്യോഗാർഥികളുമായി ചർച്ച നടത്തി. വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിക്കും.

സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാജാഥ കോഴിക്കോട്‌  ജില്ലയിൽ പര്യടനം തുടങ്ങി. വ്യാഴാഴ്‌ച രാവിലെ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ പുഷ്‌പചക്രം സമർപ്പിച്ചാണ്‌ പര്യടനം ആരംഭിച്ചത്‌. വടകരയിൽ സമാപിച്ചു. വെള്ളിയാഴ്‌ച രാവിലെ 10ന്‌ നരിക്കുനിയിൽ നിന്ന്‌ പര്യടനം ആരംഭിക്കും. മുതലക്കുളത്ത്‌ സമാപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top