14 August Friday

പരീക്ഷ കഴിഞ്ഞാല്‍ കിട്ടും 1000 സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർമാരെ

എം വി പ്രദീപ്‌Updated: Thursday Jul 2, 2020



ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ പൂർത്തിയായാൽ കോവിഡ്‌ കാലത്ത്‌ കേരളത്തിന്‌ ലഭിക്കുക‌ 1000 സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർമാരുടെ സേവനം. എംഡി, എംഎസ്‌ കോഴ്‌സുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ എല്ലാ മുൻകരുതലും സ്വീകരിച്ച്‌ പുരോഗമിക്കുകയാണ്‌. പരീക്ഷ കഴിഞ്ഞാൽ 10 ദിവസത്തിനകം ഫലം പ്രഖ്യാപിക്കും. ആയുർവേദ ബിരുദ കോഴ്‌സിന്റെ ഫൈനൽ പൂർത്തിയാക്കാനായാൽ ആയുർവേദ രംഗത്തും കൂടുതൽ ഡോക്ടർമാരെ ലഭിക്കും.

രണ്ടാം വർഷ എംബിബിഎസ് പ്രാക്ടീക്കൽ പരീക്ഷ ആറിന് തുടങ്ങും, മറ്റ് പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രാക്ടിക്കൽകൂടി കഴിഞ്ഞാൽ മൂന്നാം വർഷ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കാം. എഴുതാനാകാതെ വരുന്നവർക്ക്‌ മറ്റൊരു ദിവസം പ്രാക്ടിക്കൽ നടത്താനും പ്രയാസമില്ലെന്ന്‌ സർവകലാശാല വ്യക്തമാക്കി‌. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ആവശ്യം വിദ്യാർഥികളോടുള്ള സ്‌നേഹം കൊണ്ടല്ല ‌കാര്യങ്ങൾ ശരിയായി നടക്കാതിരിക്കാനുള്ള ഗൂഢതാൽപ്പര്യത്തിന്റെ ഭാഗമാണെന്നാണ്‌ സർവകലാശാല അധികൃതരുടെ നിലപാട്‌.

കേരള, എംജി, കണ്ണൂർ സർവകലാശാലകൾ ഇനി നടക്കാനുള്ള പരീക്ഷകളെല്ലാം ഷെഡ്യൂൾ ക്രമത്തിൽതന്നെ പൂർത്തിയാക്കുമെന്ന്‌ അതത്‌ വൈസ്‌ ചാൻസലർമാർ വ്യക്തമാക്കി‌. ദീർഘദൂര യാത്ര ആവശ്യമായി വരുന്നവർക്ക്‌ താമസിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ കോളേജുകളിലെ ഹോസ്‌റ്റലുകൾ ഏഴ്‌ ദിവസത്തേക്ക്‌ തുറക്കാൻ തീരുമാനിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top