14 August Friday

നിയമസഭാസമ്മേളനം ജൂലൈ അവസാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


സ്വന്തം ലേഖകൻ
ധനകാര്യ ബിൽ പാസാക്കുന്നതിന്‌‌ നിയമസഭാ സമ്മേളനം ജൂലൈ അവസാനം കോവിഡ്‌ സുരക്ഷാ മാനദണ്ഡം പാലിച്ച്‌ ചേരും. ഓണ്‍ലൈനായ് ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ്‌ തീരുമാനം. 20ന്‌ ശേഷമായിരിക്കും ചേരുക.  മാർച്ച്‌ 13നാണ്‌ ധനകാര്യ ബിൽ സഭയിൽ അവതരിപ്പിച്ചത്‌. നിയമപ്രകാരം ‌ ജൂലൈ 31നകം പാസാക്കണം.  യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. നിയമസഭയിലെ വീഡിയോ കോൺഫറൻസ്‌ ഹാളിൽ സ്‌പീക്കർക്ക്‌ പുറമെ ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഒ രാജഗോപാൽ എംഎൽഎ, നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണികൃഷ്‌ണൻ നായർ എന്നിവരാണുണ്ടായിരുന്നത്‌. മുഖ്യമന്ത്രിയടക്കമുള്ളവർ അവരവരുടെ ഓഫീസിലിരുന്നാണ്‌ പങ്കെടുത്തത്‌. കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച്‌ പി ജെ ജോസഫ്‌ പങ്കെടുത്തു.

കസേര പുനഃക്രമീകരിക്കും
ശാരീരിക അകലം പാലിക്കാൻ നിയമസഭാ ഹാളിൽ സീറ്റുകൾ ക്രമീകരിക്കും.നിലവിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്‌, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ്‌ വിപ്പ്‌, കക്ഷി നേതാക്കൾ എന്നിവർക്ക് പ്രത്യേക‌ കസേരകളും മറ്റുള്ളവർക്ക്‌ രണ്ട്‌ പേർക്കിരിക്കാവുന്ന സോഫയുമാണുള്ളത്‌‌. 35 കസേരകൾ അധികമായി ക്രമീകരിക്കും. മീഡിയാ ഗാലറിയിലും, ഉദ്യോഗസ്ഥ ഗാലറിയിലും ആളുകളെ കുറയ്‌ക്കും. സന്ദർശകരെ അനുവദിക്കില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top