05 August Wednesday

ജോസ്‌ വിഭാഗത്തിൽനിന്ന്‌ കൂടുതൽ പേരെത്തും : ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


ജോസ് വിഭാഗത്തിൽനിന്ന്‌ കൂടുതൽപേർ തങ്ങൾക്കൊപ്പമെത്തുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫ്. ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധരാണെന്ന്‌ അറിയിച്ച് പലരും ബന്ധപ്പെടുന്നുണ്ട്‌. ചർച്ചകളും നടക്കുന്നു. അവർ ആരൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും തൊടുപുഴയിലെ വസതിയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ജോസ് വിഭാഗത്തെ പുറത്താക്കിയത് സ്വാഭാവിക നടപടിയാണ്. അത് യുഡിഎഫിന് നല്ല രീതിയിൽ ഗുണംചെയ്യും. യുഡിഎഫ് തീരുമാനവും ധാരണകളും അംഗീകരിക്കാത്തതിനാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശസ്ഥാപനങ്ങളിൽ പ്രാദേശികാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ.

കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ മാണി വിദഗ്‌ധനാണ്. പാലായിൽ ജോസ് കെ മാണി വിരുദ്ധ വോട്ടുകളാണ് മാണി സി കാപ്പനെ വിജയിപ്പിച്ചത്. രീതികളും പ്രവർത്തനശൈലിയും ജോസ്‌ മാറ്റിയാൽ നല്ല കാര്യമെന്നും ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ധാരണ പാലിക്കാതെ ഒരു ചർച്ചയ്‌ക്കും തയ്യാറല്ലെന്നും ജോസഫ്‌ പറഞ്ഞു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top