15 July Wednesday

വിള ഇൻഷുറൻസ്‌ പദ്ധതി : ഓൺലൈനായി അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


സ്വന്തം ലേഖകൻ
കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ്‌ പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം. കൃഷി ഭവനുകളിൽ നേരിട്ടുപോകുന്നത്‌ ഒഴിവാക്കാനാണിത്‌. www.aims .kerala.gov.in/cropinsurance  വെബ്സൈറ്റുവഴി അപേക്ഷിക്കാം.  കൃഷി ഭവനിൽ നേരിട്ടും അപേക്ഷ നൽകാം. മുഴുവൻ കർഷകരെയും  പദ്ധതിയിൽ അംഗമാക്കാൻ കൃഷി വകുപ്പ്  ബുധനാഴ്‌ച മുതൽ 15 വരെ എല്ലാ പഞ്ചായത്തിലും ക്യാമ്പയിൻ നടത്തും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരുമായി ചേർന്ന്‌ രണ്ട്‌ ഇൻഷുറൻസ് പദ്ധതിയുമാണ്  സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്.  പദ്ധതിപ്രകാരം 27 ഇനം  വിളകൾക്കാണ് പരിരക്ഷ. തുച്ഛമായ പ്രീമിയം അടച്ചാൽ വിളകളുടെ ഉൽപ്പാദനച്ചെലവിന് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കും. 

കേന്ദ്ര സർക്കാരുമായി ചേർന്നു നടപ്പാക്കുന്ന  രണ്ട് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും. അക്ഷയകേന്ദ്രം വഴിയും കൃഷിഭവൻ വഴിയും അപേക്ഷിക്കാം. ഫസൽ ഭീമാ യോജനയിൽ  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ നെല്ലും എല്ലാ ജില്ലയിലെയും  വാഴയും മരച്ചീനിയുമാണ് ഉൾപ്പെടുക.  സീസണിൽ  കിട്ടേണ്ടിയിരുന്ന വിളവിനേക്കാൾ കുറവാണെങ്കിലും നഷ്ടപരിഹാരം ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിപ്രകാരം പ്രകൃതിക്ഷോഭത്താൽ ഉണ്ടാകുന്ന വിളനഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. കേന്ദ്ര പദ്ധതികളിൽ  ഈ സീസണിൽ  ചേരേണ്ട അവസാന തീയതി ജൂലൈ 31.


പ്രധാന വാർത്തകൾ
 Top