18 February Monday

സുധീരൻ കോൺഗ്രസ‌് വിടണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018


കോൺഗ്രസ് വിട്ട് പുറത്തുവരാൻ വി എം സുധീരൻ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിൽ നിന്നുകൊണ്ട‌് ദിവസവും പ്രസ്താവനായുദ്ധം നടത്തുകയാണ് സുധീരൻ. സുധീരന്റെ പ്രതികരണം ശ്രദ്ധിക്കേണ്ടതില്ലെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ സമീപനം. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള നട്ടെല്ല് സുധീരനുണ്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അല്ലാതെ പ്രസ്താവന തുടരുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.

വണ്ടൂരിൽ ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top