13 July Monday

പച്ചപ്പിനായി വടക്കുംഭാഗം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


വൈറ്റില
ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് സംയോജിത ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. പോണേക്കരയിൽ നടന്ന നടീൽ ഉത്സവം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.   പോണേക്കര, വടക്കുംഭാഗം, വട്ടേക്കുന്നം ശാഖകളുടെ പരിസരത്ത് ഒരേക്കർ ഭൂമിവീതം പാട്ടത്തിനെടുത്താണ്‌ കൃഷി.   ഒമ്പത് കാർഷിക സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചും കൃഷിയിറക്കിയിട്ടുണ്ട്‌. സംഘങ്ങൾക്ക് കൃഷി ചെയ്യാൻ ബാങ്ക് പലിശരഹിത വായ്‌പയും സൗജന്യമായി വിത്തും വളവും നൽകുന്നുമുണ്ട്.

കർഷകരുടെ കൃഷിസംമ്പന്ധമായ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും രോഗപ്രതിരോധത്തിനും ബാങ്ക് ഹെഡ് ഓഫീസിൽ കാർഷിക വൈജ്ഞാനിക കേന്ദ്രം സ്ഥാപിക്കുകയും അവിടെ ഒരു കൃഷി ഓഫീസറെയും നിയമിച്ചിട്ടുണ്ട്.   ആഘോഷങ്ങൾക്കുള്ള വിഷരഹിത പച്ചക്കറിയും ബാങ്ക് എല്ലാവർഷവും ഉൽപ്പാദിപ്പിക്കാറുണ്ട്.  നല്ല കർഷകൾക്ക്‌ അവാർഡും   ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി  ഗ്രാമീണ ചന്തയുമുണ്ട്.


പ്രധാന വാർത്തകൾ
 Top