20 October Sunday

ദുരന്തനിവാരണം: വളണ്ടറി യുവജന കർമസേന യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
കാസർകോട്‌
അടിയന്തര ഘട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്‌ഷൻ ഫോഴ്‌സിന്റെ ജില്ലായോഗം ചേർന്നു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം എഡിഎം എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു. 
യുവജനക്ഷേമ ബോർഡിന്റെ കീഴിലുള്ള  കർമസേനയിലേക്ക് ജില്ലയിൽനിന്നും പതിനായിരത്തോളം പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ തെരഞ്ഞെടുത്ത 86 പേർക്ക് രണ്ട് ബാച്ചുകളിലായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൂന്നാറിൽ വിദഗ്‌ധ പരിശീലനം നൽകിയിരുന്നു.  ത്രിദിന ക്യാംപിൽ പങ്കെടുത്തവർ പിന്നീട് തിരുവനന്തപുരത്ത് പാസിങ്ങ് ഔട്ട് പരേഡും പൂർത്തിയാക്കിയിരുന്നു. കർമസേനയെ താലൂക്ക് തലത്തിൽ വിപുലപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 
യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മദുസൂദനൻ, യുവജന ക്ഷേമ ബോർഡ് ജില്ലാ ഓഫീസർ കെ പ്രസീത, ജില്ലാ യൂത്ത് കോ ഓഡിനേറ്റർ എ വി ശിവപ്രസാദ്, പള്ളിക്കര പഞ്ചായത്ത് യൂത്ത് കോ ഓഡിനേറ്റർ ശശികുമാർ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top