24 October Thursday

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
കാസർകോട്‌
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി ജൂണിൽ നടത്തിയ പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂ ട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിങ് (പി.ജി.ഡി.എ.ഇ) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ) , ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ (ഡിഡിറ്റിഒഎ),സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്്) എന്നീ കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ അറിയാം.  ഐഎച്ച്‌ആർഡിയുടെ വെബ്‌സൈറ്റിലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  പുനർമൂല്യനിർണയത്തിനുളള അപേക്ഷകൾ ആഗസ്‌ത്‌ അഞ്ചു വരെ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ പിഴകൂടാതെയും ആഗസ്‌ത്‌ 12 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.ഡിസംബറിലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേകാനുമതി ആവശ്യമുള്ളവർ  അപേക്ഷ  ആഗസ്ത് 20 ന് മുൻപായും 200 രൂപ ലേറ്റ് ഫീസോടുകൂടി ആഗസ്ത് 30 നകവും അതത് സ്ഥാപന മേധാവികൾ മുഖേന സമർപ്പിക്കണം. 
പ്രധാന വാർത്തകൾ
 Top