19 January Tuesday
കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ

ജ്വലിച്ചു കർഷക രോഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കേന്ദ്രസർക്കാർ കർഷക സമരത്തെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച്‌ കർഷകസംഘം നേതൃത്വത്തിൽ എടനീരിൽ നടന്ന പ്രകടനം

കാസർകോട്‌
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭസമരത്തെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും കർഷകർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള കർഷകസംഘം നേതൃത്വത്തിൽ വില്ലേജ്‌ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  എടനീരിൽ ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്‌തു. ബി ആർ  ഗോപാലൻ അധ്യക്ഷനായി.  എ രവീന്ദ്രൻ, കെ ഗോപാലൻ, കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top