17 January Sunday
ആവശ്യമായ വൈദ്യുതി നാം ഉണ്ടാക്കുന്നു

വൈദ്യുത നിലയം ഇനി പുരപ്പുറത്ത്‌

പി പി കരുണാകരൻUpdated: Monday Nov 30, 2020

പുരപ്പുറ സൗരോർജ നിലയം

കാഞ്ഞങ്ങാട‌്
പവർകട്ട‌്, ലോഡ‌്ഷെഡ്ഡിങ‌ുമില്ല. നമുക്കാവശ്യമായ വൈദ്യുതി‌ പുരപ്പുറത്ത്‌ നിന്ന്‌   ഉൽപാദിപ്പിക്കാം. ജില്ലയിൽ 2647  ഉപഭോക്താക്കൾ ഇതിനകം  രജിസ‌്റ്റർ ചെയ‌്‌തു‌.  അവരിൽ ഭൂരിപക്ഷം പേരും ഊർജോൽപാദനം  തുടങ്ങിക്കഴിഞ്ഞു.15 മെഗാവാട്ടാണ‌് ഉൽപാദന ലക്ഷ്യം.   112 കിലോവാട്ടിന്റെ   പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. എട്ട‌് കിലോവാട്ട്‌ കമീഷൻ ചെയ്യാൻ പാകത്തിലായി‌.  പെരിയ കേന്ദ്ര സർവകലാശാലയിൽ  150 കിലോവാട്ടിന്റെ വൈദ്യുതിക്കുള്ള  സർവേ കഴിഞ്ഞു.കാഞ്ഞങ്ങാട‌് നെഹ‌്റു കോളേജിൽ നൂറു കിലോവാട്ടിന്റെ പ്രവൃത്തി തുടങ്ങി.  സ‌്കൂളുകളിലും ഓഫീസുകളിലും  പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018ൽ തുടങ്ങിയ പദ്ധതിയിൽ   സംസ്ഥാനത്ത‌് ആയിരം മെഗാവാട്ട‌്  വൈദ്യൂതി വർധനയാണ‌് ലക്ഷ്യമിടുന്നത‌്. 
മഴവിൽ പദ്ധതി
സംസ്ഥാന സർക്കാരിന്റെ മഴവിൽ പദ്ധതികളിലൊന്നാണിത‌്.  കെഎസ്‌ഇബിയും ഉപഭോക്താവും സംയുക്തമായാണ്‌ പുരപ്പുറത്ത‌് സൗരോർജ നിലയം നിർമിക്കുക.   അപേക്ഷിക്കാൻ കഴിയാത്തവർക്ക‌്  ഇനിയും അവസരമുണ്ട‌്.   നാൽപതു ശതമാനമാണ‌് സബ‌്സിഡി. ഒരു കിലോവാട്ടിൽനിന്ന‌് ദിവസം നാലു യൂണിറ്റ‌് വൈദ്യുതി ലഭിക്കും. ഒരു കിലോവാട്ട‌് വൈദ്യുതിക്ക്‌ 53000 രൂപയാണ‌് ചെലവ‌്. സബ‌്സിഡി കഴിച്ച‌ാൽ വലിയതുകയാകില്ല.  മോഡൽ 1 ബി:  പ്രതിമാസം 120 യൂണിറ്റിന്‌  മുകളിലും 150 യൂണിറ്റിൽ താഴെയും ഉപയോഗിക്കുന്നവർക്ക്‌ സൗര നിലയം സ്ഥാപിക്കാനാവശ്യമായ  തുകയുടെ  20 ശതമാനം  അടച്ചാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ  40 ശതമാനം  ലഭിക്കുന്നു. 
 മോഡൽ 1 സി: പ്രതിമാസം 150 യൂണിറ്റിന് മുകളിലും 200 യൂണിറ്റിൽ താഴെയും ഉപയോഗിക്കുന്നവർക്ക്‌   25 ശതമാനം അടച്ചാൽ   50 ശതമാനം  വൈദ്യുതി ലഭിക്കുന്നു.
3 പദ്ധതികൾ
ഉപഭോക്താവിന്റെ ചെലവിൽ കെഎസ‌്ഇബി നിർമിച്ചു നൽകുന്നതാണ‌് ഒന്നാമത്തേത‌്.   കെഎസ‌്ഇബിയുടെ ചെലവിൽ ഉപഭോക്താവിന്റെ പുരപ്പുറത്ത‌് സൗരനിലയം സ്ഥാപിച്ച‌് 25 വർഷത്തേക്ക‌് പത്തു ശതമാനം വൈദ്യുതി  ഉപഭോക്താവിന‌് നൽകുന്നതാണ്‌ മറ്റൊന്ന്‌.   കെഎസ‌്ഇബിയുടെ ചെലവിൽ ഉപഭോക്താവിന്റെ പുരപ്പുറത്ത‌് സൗരനിലയം സ്ഥാപിച്ച‌് 25 വർഷത്തേക്ക‌് നിശ‌്ചിത നിരക്കിൽ ഉപഭോക്താവിന‌് നൽകുന്നതാണ്‌ മൂന്നാമത്തേത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top