19 January Tuesday

മോട്ടോർ ഉദ്യോഗസ്ഥർക്കെതിരായ വ്യാജ പരാതിയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കാഞ്ഞങ്ങാട‌്  
കാസർകോട്ടെ‌ കോടതി ജീവനക്കാർ നിയമ വിരുദ്ധമായി വാഹനം പിടിച്ചു യാത്രചെയ്‌തത്‌  പരിശോധിച്ച  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകി കേസെടുപ്പിച്ച സംഭവത്തിൽ കെഎസ‌്ആർടിഎംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കാസർകോട‌്, -കണ്ണൂർ ജില്ല കമ്മറ്റികൾ പ്രതിഷേധിച്ചു.
കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായുണ്ടായ യാത്രാപ്രശ്നം പരിഹരിക്കാൻ‌  കലക്ടറുടെ അഭ്യർത്ഥന പ്രകാരം  പയ്യന്നൂരിൽ നിന്ന് നാലും കാഞ്ഞങ്ങാട് നിന്ന് ഒന്നും പ്രത്യേക സർവീസുകൾ  ജീവനക്കാർക്കായി സർവീസ് നടത്തിയിരുന്നു: ഇതിൽ പയ്യന്നൂരിൽ നിന്നും കോടതിയിലേക്കുള്ള ജീവനക്കാരിൽ ഒരു വിഭാഗം യാത്ര ചെയ്ത  ഒരു ബസ് മാത്രം  അവർ ഒഴിവാക്കി സ്വകാര്യ വാഹനം ഉപയോഗപ്പെടുത്തുകയാണുണ്ടായത്‌. മറ്റ് നാല്‌ ബസുകളും ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കാതെ70 ജീവനക്കാർവരെ  തിങ്ങി നിറഞ്ഞ് യാത്ര ചെയ്തപ്പോഴാണ്‌  ട്രാൻസ‌്പോർട‌് അധികൃതർ   നിയന്ത്രണം പാലിക്കണമെന്ന് അഭ്യർത്ഥിച്ചത്‌.  അതോടെ അവർ കെഎസ‌്ആർടസി ഒഴിവാക്കി സ്വകാര്യ സർവീസ് ഉപയോഗപ്പെടുത്തി. കോവിഡ് കാലത്തും ഒരു വിനോദയാത്ര പോലെ സാമൂഹിക അകലമില്ലാതെ യാത്ര ചെയ്യുക എന്ന ദുരുദ്ദേശം മാത്രമാണ് ഈ  നടപടിക്ക് ജീവനക്കാരെ പ്രേരിപ്പിച്ചത് . ഇതിനുള്ള തെളിവുകൾ ജില്ലാ അധികൃതർക്ക്  കൈമാറിയിരുന്നു. ജില്ലാ അധികാരികളെയും മോട്ടോർ വാഹന അധികൃതരെയും ബോധിപ്പിച്ചതുമാണ്.  ജില്ലാ കൊറോണ കോർ കമ്മറ്റിയിലും  ചർച്ചയായി.  പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ജീവനക്കാർ, പ്രത്യേകിച്ച് കോടതി ജീവനക്കാർ തന്നെ, നിയമത്തെ വെല്ലുവിളിക്കുന്നതും, നിയമം നടപ്പിലാക്കാൻ  ശ്രമിച്ച  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുന്നതും അപലപനീയമാണ്. നിയമപരമായ സംരക്ഷണം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാൻ നടപടിയുണ്ടാകണമെന്ന്കാസർകോട‌് ജില്ലാ സെക്രട്ടറി എം സന്തോഷ്, കണ്ണുർ ജില്ലാ സെക്രട്ടറി ബിജുമോൻ പിലാക്കൽ എന്നിവർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top