03 August Monday

നാട്ടുകാർ കാടുവെട്ടി; റോഡ്‌ തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

വെള്ളരിക്കുണ്ട്   

കാട് കയറിയ റോഡ്‌ വൃത്തിയാക്കി  വായനശാലാ പ്രവർത്തകർ. ഭീമനടി - ചിറ്റാരിക്കാൽ പിഡബ്ല്യുഡി റോഡിൽ വരക്കാട് അമ്പാടി ബസാർ മുതൽ ശാസ്താ നഗർ വരെയും, വരക്കാട് ഇല്ലം മുതൽ അമ്പാടി ബസാർ വരെയുമുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് ടി കെ സ്മാരക വായനശാലയുടെയും, കൈരളി പുരുഷ സംഘത്തിന്റെയും 15 ഓളം വരുന്ന പ്രവർത്തകർ  വൃത്തിയാക്കിയത്.  ഇരുവശങ്ങളിലും കാടുകൾ വളർന്നതിനാൽ റോഡിന്റെ മറുവശത്തു നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്‌ പരസ്പരം കാണാനാകാതെ അപകടങ്ങൾ നിത്യ സംഭവമായതോടെയാണ് വായനശാലാ പ്രവർത്തകർ രംഗത്തിറങ്ങിയത്. 
സിപിഐഎം ലോക്കൽ കമ്മറ്റി അംഗം കയനി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ ജെ ദിനേശൻ, സുനിൽകുമാർ, പി സി ഗംഗാധരൻ, കെ കെ വി സുധീഷ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top