02 February Thursday

പ്രവേശന കവാടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ വിരമിച്ച അധ്യാപകർ നിർമിച്ചുനൽകിയ പ്രവേശന കവാടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി 
ഉദ്ഘാടനം ചെയ്യുന്നു.

 വെള്ളരിക്കുണ്ട്      

മാലോത്ത് കസബ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും വിരമിച്ച മൂന്ന്‌ അധ്യാപകർ ചേർന്ന്‌  സ്‌കൂളിന്‌  നിർമിച്ചുനൽകിയ  പ്രവേശന കവാടം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി കവാടം  ഉദ്ഘാടനം ചെയ്തു.  മുൻ അധ്യാപകരായ കുര്യൻ തലാപ്പള്ളിൽ, വി സെബാസ്റ്റ്യൻ, കെ സി ഡെയ്സി എന്നിവർ ചേർന്നാണ് കവാടം നിർമിച്ചത്. ഇതോടൊപ്പം മുൻ പ്രധാനാധ്യാപിക സിൽവി മാത്യു ഒരുക്കിയ ഗാർഡൻ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും മുൻ അധ്യാപിക ത്രേസ്യാമ്മ ഒരുക്കിയ കുട്ടികളുടെ പാർക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസും ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ അലക്സ് നെടിയകാല, ജെസി ടോമി, എസ്എംസി ചെയർമാൻ പി എ മധു, പിടിഎ വൈസ് പ്രസിഡന്റ് രാധ രവി, കെ ദിനേശൻ, സി എ നൗഷാദ്, ദീപ ജോസ്, എം കെ പ്രസാദ്, മാർട്ടിൻ ജോർജ്, പയസ് കുര്യൻ, ലോറൻസ് ജോസഫ്, അനിൽകുമാർ, മിനി ടോമി, എം എം അമൽദേവ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വിജി കെ ജോർജ് സ്വാഗതവും പ്രധാനാധ്യാപകൻ ജ്യോതിബസു നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top