കാസർകോട്
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭസമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കേരള കർഷകസംഘം നേതൃത്വത്തിൽ ഞായറാഴ്ച വില്ലേജ് കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ ശനിയാഴ്ച പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനൊപ്പം സമരക്കാർക്ക് നേരെ വെടിയുതിർക്കുകയുമാണുണ്ടായത്. വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രകടനത്തിൽ മുഴുവൻ കർഷകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാസെക്രട്ടറി സി എച്ച് കുഞ്ഞമ്പു അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..