17 January Sunday

കാഞ്ഞങ്ങാട്ട‌് വീണ്ടും കവർച്ച

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കാഞ്ഞങ്ങാട് 
കല്യാൺ റോഡിൽ വീണ്ടും കവർച്ച.  അമൃതാ സ്കൂളിനു സമീപത്തെ മേബിൻ റോസിന്റെ പൂട്ടിയിട്ട വീട് പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് ഇരുപത് കമ്മലടക്കം പതിനെട്ടു പവനോളം കവർന്നു.  വെളളിയാഴ്ച വൈകിട്ട‌് വീടുപൂട്ടി മകന്റെ ചികിത്സക്ക‌് ആശുപത്രിയിൽ പോയിരുന്നു.  ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടത്.  വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച സ്വർണവും ഡയമണ്ട‌് ആഭരണങ്ങളും കളവുപോയതായി കണ്ടെത്തി. ഹോസ്ദുർഗ് ഐപിയുടെ നേതൃത്വത്തിൽ പോലീസും കാസർകോടുനിന്ന‌് വിരലടയാള വിദഗ‌്ധരും ഡോഗ് സ്ക്വാഡും  പരിശോധന നടത്തി.  ഒരാഴ്ച മുന്നേ അലാമിപ്പള്ളി കാരാട്ടു വയലിനു സമീപത്തെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top