17 January Sunday

ഭൂമി തട്ടിയെടുക്കൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
ചട്ടഞ്ചാൽ
അനധികൃതമായി  ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചവർക്ക്‌  കൂട്ടുനിന്ന താലൂക്ക്‌ സർവെയർക്കതിരെയും മറ്റു ഉദ്യോഗസ്ഥർക്കെതിരെയും   വകുപ്പ്‌തല അന്വേഷണം നടത്താൻ  വിജിലൻസ്‌  ശുപാർശ.  തെക്കിൽ വില്ലേജ്‌ ജീവനക്കാർക്കും-‌ താലൂക്ക്‌ സർവേയർ  കുഞ്ഞിരാമനും മറ്റുമെതിരെ അന്വേഷണം നടത്തണമെന്നാണ്‌  ഉത്തര മേഖല സർവെ വിജിലൻസ്‌ ജോയിന്റ്‌ ഡയരക്ടർ   ‌ റവന്യു വകുപ്പിന്‌ നിർദേശം നൽകിയത്‌.   
ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ  യു ബി ആയിഷക്ക്‌ പതിച്ച്‌  കിട്ടിയ തെക്കിൽ വില്ലേജിലെ   ഒരു ഏക്കർ സ്ഥലത്തിന്റെ പട്ടയ  പ്രശ്നം പരിഹരിക്കാൻ തഹസിൽദാർ താലൂക്ക് സർവയർക്ക് കത്ത് നൽകിയിരുന്നു.  ഇതേതുടർന്ന്‌ 2016 ഏപ്രിൽ 12ന്‌ താലൂക്ക്‌ സർവേയർ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ  ഭൂമി അളന്ന് തിട്ടപ്പെടുത്തി.  ഭൂമി അനധികൃതമായി സ്വന്തമാക്കാൻ കൂട്ടനിന്നവർക്ക്‌ അനുകൂലമായി താലൂക്ക്‌ സർവെയർ റിപ്പോർട്ട്‌ നൽകി. 
 ഇതിനെതുടർന്ന്‌ പട്ടയ ഉടമ  വിജിലൻസിന്‌ പരാതി നൽകി.   സർവെ വിജിലൻസ്  ഓഫീസർ നടത്തിയ  അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കളിച്ചത്‌  ബോധ്യപ്പെട്ടു.    ആയിഷയുടെ ഭൂമി അനധികൃതമായി സ്വന്തമാക്കാൻ കൂട്ടുനിന്ന തെക്കിൽ വില്ലേജിലെ ജീവനക്കാർ, കാസർകോട്‌ താലൂക്കാഫീസിലെ ജീവനക്കാർ എന്നിവർക്കതിരെ വകുപ്പ്‌തല അന്വേഷണം നടത്താനാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top