06 December Tuesday
ഇന്ന്‌ ലോക ഹൃദയാരോഗ്യദിനം

ഹൃദയപൂർവം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കാസർകോട്
ഹൃദയരോഗങ്ങളെ ചെറുത്ത്‌ ആരോഗ്യകരമായ ജീവിതം ആഹ്വാനം ചെയ്‌ത്‌ മറ്റൊരു ഹൃദയ ദിനം കൂടി. കോവിഡ് തരംഗങ്ങളും അടച്ചിടലും  ആക്കം കൂട്ടിയ തെറ്റായ ജീവിതശൈലികൾ ഹൃദ്രോഗങ്ങൾ കൂടിയിട്ടുണ്ടെന്നാണ്‌ കണക്ക്‌.
 ഹൃദ്രോഗ വ്യാപനവും, രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.  ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും നല്ല കൊളസ്‌ട്രോളിന്റെ (എച്ച്‌ഡിഎൽ) അളവ് കുറവാണ്‌. കോവിഡ്‌ കാലത്തെ ശാരീരിക അലസത, ഭക്ഷണക്രമത്തിലെ മാറ്റം, സാമൂഹിക ബന്ധത്തിന്റെ അഭാവം, സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ എന്നിവ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. 
 വർഷം 18.6 ദശലക്ഷം മരണം
ലോക ഹാർട്ട് ഫെഡറേഷന്റെ കണക്കു പ്രകാരം 18.6 ദശലക്ഷം പേരാണ് ഓരോ വർഷവും ഹൃദ്രോഗവും പക്ഷാഘാതവും കാരണം മരണമടയുന്നത്. കാർഡിയോവാസ്‌ക്യുലർ ഡിസീസസ് (സിവിഡി) അഥവാ ഹൃദ്രോഗങ്ങളാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണം. ഇതിനായുള്ള അവബോധം പകരാനാണ് എല്ലാ വർഷവും വ്യാഴാഴ്‌ച ലോക ഹൃദയ ദിനമായി ആചരിക്കുന്നത്.
ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇത് പ്രായമായവരുടെ രോഗം മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർക്കിടയിലാണ് കൂടുതലും ഉണ്ടാകുന്നത്. 
 ചെയ്യേണ്ടത്‌
വ്യായാമം ചെയ്യുക  
കൃത്യസമയത്ത് ഉറങ്ങുക
സമ്മർദത്തെ മറികടക്കുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പുകയില, മദ്യം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക
പഴങ്ങൾ, പച്ചക്കറി, സലാഡ്‌ എന്നിവ 
         കൂടുതൽ കഴിക്കുക 
 
കോവിഡിന്‌ ശേഷം മാറിയ ജീവിത രീതിയും പെരുമാറ്റവും മൂലം വലിയൊരു വിഭാഗം യുവജനങ്ങൾ ഇപ്പോഴും ആരോഗ്യകാര്യത്തിൽ  നിഷ്‌ക്രിയരാണ്‌.  ഇതിനെ നേരിട്ട്‌ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്ന കാര്യ പരിപാടികൾ നടപ്പാക്കാൻ ആരോഗ്യമേഖലയും സാമൂഹ്യ  പ്രവർത്തകരും യോജിച്ച ശ്രമം നടത്തണം. 
ഡോ. സി ഡി രാമകൃഷ്ണ
കാർഡിയോളജി പ്രൊഫസർ
കണ്ണൂർ മെഡിക്കൽ കോളേജ്‌
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top