കാഞ്ഞങ്ങാട്
കെഎസ്കെടിയു ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് വ്യാഴാഴ്ച മാർച്ചും ധർണയും നടത്തും.നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്ത് കേന്ദ്രീകരിച്ച പ്രകടനം തുടങ്ങും. രാവിലെ പത്തിന് കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ദളിത് ‐-ആദിവാസി ജനവിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെയും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വില വർധന സൃഷ്ടിക്കുന്ന കേന്ദ്ര ബജറ്റ് നിർദേശങ്ങൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചും അഖിലേന്ത്യോ അഗ്രികൾചർ വർക്കേഴ്സ് യൂണിയൻ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..